കണ്ണൂര്‍ : വിമാനത്താവളത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഗുരുതരമായ അലംഭാവം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മെട്രോ ഇതര വിമാനത്താവളങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു പോയിന്റ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. കെ.സുധാകരന്റെ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലായം ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
നിരവധിത്തവണ ഇക്കാര്യം പാര്‍ലമെന്റിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്.'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കിയാല്‍ വിദേശ എയര്‍ലൈനുകള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനാകും. കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന നിരവധി യാത്രക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഇവിടത്തെ നീളം കൂടിയ റണ്‍വെ സൗകര്യം വിദേശരാജ്യങ്ങളുടേത് ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും ഉയര്‍ന്ന് പൊങ്ങാനും സൗകര്യപ്രദമാണ്.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് ഇത്തരം വിമാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനായിട്ടുണ്ട്. 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിച്ചാല്‍ കൂടുതല്‍ വിമാനസര്‍വീസ് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നടത്താന്‍ സാധിക്കും. അതിലൂടെ സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കാനും കഴിയും. വിദേശ കമ്പനികള്‍ക്ക് കോള്‍ പോയിന്റ് അനുവദിക്കുന്ന സാങ്കേതിത്വം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Growth of Kannur Airport BJP is destroying the government: K Sudhakaran MP